കൊങ്കണ്‍ പാതയില്‍ ഇന്നും ഗതാഗത നിയന്ത്രണം

കൊങ്കണ്‍ പാതയില്‍ മംഗളൂരു കുലശേഖരയ്ക്കടുത്ത് മണ്ണിടിഞ്ഞതിനെ തുടര്‍ന്നുണ്ടായ ട്രെയിന്‍ ഗതാഗത നിയന്ത്രണം ഇന്നും തുടരും. തിരുവനന്തപുരം മുംബൈ ലോക്മാന്യതിലക് നേത്രാവതി എക്‌സ്പ്രസ്, എറണാകുളം നിസാമുദ്ധീന്‍ മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ്, എന്നിവ പാലക്കാട് വഴി തിരിച്ച് വിട്ടു.

പാത ഗതാഗതയോഗ്യമാക്കാനായുള്ള നടപടികള്‍ തുടരുകയാണെന്നും ഉടനെ ഗതാഗതയോഗ്യമാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ദക്ഷിണ റയില്‍വേ അറിയിച്ചു.

SHARE