ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി മൂന്ന് പേര്‍ മരിച്ചു

ആലപ്പുഴ ജില്ലയിലെ അരൂരില്‍ ട്രെയിന്‍ തട്ടി മൂന്ന പേര്‍ മരിച്ചു. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ മരിച്ചവര്‍ റെയില്‍വെ ട്രാക്കിന് സമീപത്തെ വീട്ടില്‍ വിവാഹത്തിന് എത്തിയവരാണ്.
അരൂര്‍ സ്വദേശികളായ ജിതിന്‍ വര്‍ഗീസ്, ലിബിന്‍ ജോസ്, എറണാകുളം സ്വദേശി നിലന്‍ എന്നിവരാണ് മരിച്ചത്. ട്രാക്കില്‍ ഇവര്‍ സംസാരിച്ചുക്കൊണ്ടിരിക്കുമ്പോഴാണ് അപകടം പറ്റിയതെന്നാണ് റിപ്പോര്‍ട്ട്.

SHARE