ലോക്ഡൗണ്‍ മൂന്നാം ഘട്ടം പിന്നിടാനിരിക്കെ, നാളെ ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് യാത്രാ ട്രെയിന്‍. ഇന്ത്യന്‍ റെയില്‍വേ, രാജ്യത്ത് ഘട്ടം ഘട്ടമായി യാത്രാ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് തിരുവനന്തപുരത്തേക്കും ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നത്.
ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നെങ്കിലും നിലവിലെ കേന്ദ്ര തീരുമാനത്തില്‍ സംസ്ഥാനത്തിന് ആശങ്കയുണ്ട്. തിരുവനന്തപുരത്തേക്ക് അയക്കുന്നത് നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ അല്ലെങ്കില്‍ രോഗ വ്യാപന സാധ്യത കൂടുതലാണ്. ട്രെയിനുള്ളില്‍ സാമൂഹിക അകലം പാലിച്ചാണൊ യാത്രക്കാരെ അനുവദിക്കുക എന്നതില്‍ വ്യക്തയില്ല.