ന്യൂഡൽഹി: ട്രെയിൻ സർവിസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ച് ഇന്ത്യൻ റെയിൽവേ. നേരത്തെ ആഗസ്റ്റ് 12 വരെയായിരുന്നു സർവിസ് റദ്ദാക്കിയിരുന്നത്. എന്നാൽ, പുതിയ ഉത്തരവിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സർവിസ് ഉണ്ടാവില്ലെന്നാണ് റെയിൽവേ വ്യക്തമാക്കുന്നത്.
നിലവിലുള്ള 230 സ്പെഷ്യൽ ട്രെയിനുകളുടെ സർവിസ് തുടരും. മഹാരാഷ്ട്ര സർക്കാറിെൻറ നിർദേശപ്രകാരം സർവിസ് നടത്തുത്ത മുംബൈ ലോക്കൽ ട്രെയിനിെൻറ സർവിസും ഉണ്ടാവും. സബർബൻ ട്രെയിനുകളുടെ സർവിസ് ഉണ്ടാവില്ലെന്നും റെയിൽവേ അറിയിച്ചു.
മെയ് ഒന്ന് മുതൽ ജൂലൈ ഒമ്പത് വരെ 4,165 ശ്രമിക് ട്രെയിനുകൾ സർവിസ് നടത്തിയെന്നും ഇതിൽ 61 ലക്ഷം യാത്രക്കാരുണ്ടായിരുന്നുവെന്നും റെയിൽവേ അറിയിച്ചു. മാർച്ച് 25ന് രാജ്യവ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്നാണ് റെയിൽവേ ട്രെയിനുകളുടെ സർവിസ് നിർത്തിയത്.