രാജ്യത്ത് ലോക്ഡൗണിന് ശേഷവും ട്രെയിന്‍ സര്‍വീസ് ഉടനുണ്ടാവില്ല. ട്രെയിന്‍ സര്‍വീസ് മേയ് 15ന് ശേഷമാകും പുനഃരാരംഭിക്കുക എന്നാണ് പുറത്ത് വരുന്ന വിവരം. വിമാനസര്‍വീസുകളും മേയ് 15ന് ശേഷം തുടങ്ങാനാണു സാധ്യത. കേന്ദ്ര മന്ത്രിസഭാ സമിതിയാണ് തീരുമാനമെടുത്തത്. അന്തിമതീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വിട്ടു.
ടിക്കറ്റ് ബുക്കിങ് പുനഃരാരംഭിക്കരുതെന്നു വിമാന കമ്പനികള്‍ക്കു സിവില്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി നിര്‍ദേശം നല്കി. എയര്‍ ഇന്ത്യ മേയ് നാലു മുതലുള്ള ആഭ്യന്തര സര്‍വീസുകള്‍ക്കും ജൂണ്‍ ഒന്നുമുതലുള്ള രാജ്യാന്തര സര്‍വീസുകള്‍ക്കും ബുക്കിങ് ആരംഭിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ നിര്‍ദേശം.