തീവണ്ടി യാത്രക്കാരുടെ ‘ഉറക്കസമയം’ ഒരു മണിക്കൂര്‍ കുറച്ച് റെയില്‍വേ

സ്ലീപര്‍ യാത്രക്കാരുടെ ഔദ്യോഗിക ഉറക്ക സമയം ഒരു മണിക്കൂര്‍ കുറച്ച് റെയില്‍വേ. റിസര്‍വ്ഡ് കോച്ചുകളിലെ ഉറങ്ങാനുള്ള സമയം രാത്രി പത്തു മുതല്‍ രാവിലെ ആറു വരെയാണ് പുനഃക്രമീകരിച്ചത്. നേരത്തെ, ഇത് രാത്രി ഒമ്പതു മുതല്‍ രാവിലെ ആറു വരെയായിരുന്നു. അസുഖബാധിതര്‍, അംഗപരിമിതര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് ഇതില്‍ ഇളവുണ്ട്.
ബര്‍ത്തിന്റെ അവകാശം സംബന്ധിച്ച് യാത്രക്കാര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ പതിവായ സാഹചര്യത്തിലാണ് വിഷയത്തില്‍ ഇടപെടുന്നത് റെയില്‍വേ വിശദീകരിച്ചു.

SHARE