ട്രെയിന്‍ വൈകിയാല്‍ യാത്രക്കാരന് ഗുണം; നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വേ

ന്യൂഡല്‍ഹി; ഇനിമുതല്‍ ട്രെയിന്‍ വൈകിയോടിയാല്‍ ഗുണകരമാവുന്നത് യാത്രക്കാരനാണ്. ട്രെയിന്‍ വൈകിയാല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള തീരുമാനവുമായി ഇന്ത്യന്‍ റെയില്‍വേ രംഗത്തെത്തുന്നു. സ്വകാര്യവല്‍ക്കരിക്കപ്പെട്ട ട്രെയിനുകളിലാണ് ഇത് നടപ്പാക്കുകയെന്നാണ് വിവരം.

സ്വകാര്യമേഖലക്കു കൈമാറിയ ഡല്‍ഹി ലക്‌നൗ തേജസ് ട്രെയിന്‍ നടത്തിപ്പുകാരായ ഇന്ത്യന്‍ റെയില്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷനാണു (ഐആര്‍സിടിസി) വൈകിയോടലിനു നഷ്ടപരിഹാരം നല്‍കുന്നത്. ഒരു മണിക്കൂര്‍ വൈകിയാല്‍ യാത്രക്കാരന് 100 രൂപയാണ് നഷ്ടപരിഹാരം നല്‍കുക. രണ്ട് മണിക്കൂറിലേറെ വൈകിയാല്‍ നഷ്ടപരിഹാരത്തുക 250 ആയി ഉയരും. ഈ മാസം 5 നാണു തേജസ് ആദ്യ സര്‍വീസ്. 4 നു ഫ്‌ലാഗ് ഓഫ് ചെയ്യും.

യാത്രക്കാര്‍ക്ക് 25 ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ് നല്‍കുമെന്നു നേരത്തേ ഐആര്‍സിടിസി പ്രഖ്യാപിച്ചിരുന്നു. ഒരു ലക്ഷം രൂപയുടെ കവര്‍ച്ചാ നഷ്ടപരിഹാര ഇന്‍ഷുറന്‍സ് അടക്കമാണിത്. ട്രെയിനില്‍ ചായയും കാപ്പിയും വെന്‍ഡിങ് മെഷീനുകള്‍ വഴി സൗജന്യം. ശുദ്ധജലവും നല്‍കും.

SHARE