പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ കുടുങ്ങി യുവാവ് മരിച്ചു

കോഴിക്കോട്: വടകര റെയില്‍വെ സ്‌റ്റേഷനില്‍ ട്രെയിനിനും പ്ലാറ്റഫോമിന്റെയും ഇടയില്‍ കുടുങ്ങി യുവാവ് മരിച്ചു. തലശ്ശേരി സ്വദേശി അബൂബക്കര്‍ ദിലാവര്‍ ആണ് മരിച്ചത്. ട്രെയിന്‍ ഇറങ്ങുന്നതിനിടെയാണ് അപകടം.

ചെന്നൈ മംഗലാപുരം എഗ്മോര്‍ എക്‌സ്പ്രസ് വടകരയില്‍ എത്തിയപ്പോളായിരുന്നു അപകടം. ട്രെയിന്‍ നിര്‍ത്തുന്നതിന് മുന്‍പ് ഇറങ്ങാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണം.

SHARE