പാണ്ടിക്കാട്: തൊടിയപ്പുലത്തിനടുത്ത് ട്രെയിന്‍ തട്ടി യുവാവിന് ദാരുണാന്ത്യം. ചെമ്പ്രശ്ശേരി ഈസ്റ്റിലെ പരേതനായ വടക്കന്‍ മുഹമ്മദിന്റെ മകന് മുഹ്യുദ്ധീന്‍ സഖാഫി എന്ന മോയിന്‍ കുട്ടി (40) യാണ് മരണപ്പെട്ടത്. രാവിലെ ഒന്‍പത് മണിയോടെ തൊടിയപ്പുലത്തിനടുത്ത് ആക്കുമ്പാറിലാണ് സംഭവം. ജോലി സ്ഥലമായ എറണാകുളത്തേക്ക് പോകുന്നതിനായി വീട്ടില്‍ നിന്നും റെയില്‍വേ സ്റ്റേഷനിലേക്ക് നടക്കുന്നതിനിടെ ഷൊര്‍ണ്ണൂര്‍ നിലമ്പൂര്‍ പാസഞ്ചര്‍ പിറകിലിടിച്ചാണ് അപകടമുണ്ടായത്.
മൊബൈല്‍ ഇയര്‍ ഫോണ്‍ ചെവിയില്‍ വെച്ചിരുന്നതിനാലാണ് ട്രെയിന്‍ വരുന്ന ശബ്ദം കേള്‍ക്കാതെ പോയെതെന്നാണ് നിഗമനം.തട്ടിയ ശേഷം പാളത്തിലൂടെ ഇരുപത് മീറ്ററോളം മുന്നോട്ട് പോയിട്ടാണ് ട്രെയിന്‍ നിര്‍ത്താന്‍ സാധിച്ചത്. മാതാവ്: ഇല്ലിക്കല്‍ ഫാത്തിമ. ഭാര്യ: റംലത്ത്. മക്കള്‍: മുഹമ്മദ് ബാസ്വിത്, ഫാത്തിമ റൈഹാന ,ഫര്‍ഹ ഫാത്തിമ, നൂറ.കാളികാവ് പോലീസ് ഇന്‍സ്പെക്ടര്‍ പി. ജ്യോതീന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ചെമ്പ്രശ്ശേരി ഈസ്റ്റ് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.