നൂറ് വര്‍ഷം മുന്‍പ് പാകിസ്താനിലെ ദളിതരോട് ഇന്ത്യയിലേക്ക് മടങ്ങിയെത്താന്‍ അംബേദ്കര്‍ ആഹ്വാനം ചെയ്തതായി ടി.പി സെന്‍കുമാര്‍. എന്നാല്‍ അദ്ദേഹത്തിന്റെ ഈ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പരിഹാസം നിറഞ്ഞ രീതിയിലാണ് സോഷ്യല്‍ മീഡിയ പ്രതികരണം.
സെന്‍കുമാറിന്റെ കണക്കനുസരിച്ച് 1920 ലാവും ഈ പ്രസ്താവന അംബേദ്കര്‍ നടത്തിയിട്ടുണ്ടാവുകയെന്നും അന്ന് പാകിസ്താന്‍ ഉണ്ടായിട്ടില്ലെന്നും സോഷ്യല്‍ മീഡിയ പോസ്റ്റിനെ വിമര്‍ശിച്ച് രംഗത്തെത്തി. ചരിത്രം അറിയില്ലെങ്കില്‍ അത് പഠിക്കുന്നത് നല്ലതാണെന്നും സമൂഹമാധ്യമത്തില്‍ പ്രധാനമായും ഉയര്‍ന്നുവരുന്ന പരിഹാസം. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സംസാരിക്കാന്‍ വസ്തുതാ വിരുദ്ധമായ ഇങ്ങനെയുള്ള പോസ്റ്റുകള്‍ നല്‍കുന്നത് ചരിത്രത്തിനെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നതിന്റെ ലക്ഷണമെന്നാണ് വിമര്‍ശകരുടെ അഭിപ്രായം.