മന്ത്രി ടി.പി രാമകൃഷ്ണന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല; എക്‌സൈസ് വകുപ്പിന്റെ താത്ക്കാലിക ചുമതല മന്ത്രി ജി. സുധാകരന്

കോഴിക്കോട്: എക്‌സൈസ് വകുപ്പ് മന്ത്രിയായ ടി.പി രാമകൃഷ്ണന്‍ നെഞ്ചുവേദനയെ തുടര്‍ന്ന് ആസ്പത്രിയിലായതിനാല്‍ വകുപ്പിന്റെ താല്‍ക്കാലിക ചുമതല മന്ത്രി ജി. സുധാകരന് കൈമാറുന്നു. നെഞ്ചുവേദനയെതുടര്‍ന്ന് ആസ്പത്രിയിലായ ടി.പി രാമകൃഷ്ണന്‍ ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണ്.

കഴിഞ്ഞ ഞായറാഴ്ച്ചയാണ് നെഞ്ചുവേദനയെ തുടര്‍ന്ന് മന്ത്രിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററില്‍ തുടരുന്ന മന്ത്രി മുഴുവന്‍ സമയവും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.

നിലവില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ് ജി. സുധാകരന്‍. മദ്യനയം അടക്കമുള്ള വിഷയങ്ങളില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തിലാണ് വകുപ്പുമാറ്റം നടക്കുന്നത്.

SHARE