മലപ്പുറത്തെ കുറിച്ചു കള്ള പ്രസ്താവന നടത്തിയ മനേക ഗാന്ധി തെറ്റുതിരുത്തണം: ടി.പി അഷ്‌റഫലി

മലപ്പുറം: പാലക്കാട് തിരുവിഴാംകുന്നില്‍ ഗര്‍ഭിണിയായ കാട്ടാനയെ കൊന്ന സംഭവത്തില്‍ മലപ്പുറത്തെ കുറ്റപ്പെടുത്തിക്കൊണ്ടു പ്രതികരിച്ച മനേക ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്‌ലിം യൂത്ത്‌ലീഗ് നേതാവ് ടി.പി അശ്‌റഫലി. മലപ്പുറത്തെ കുറിച്ചു കള്ളപ്രസ്താവന നടത്തിയ മനേക ഗാന്ധി തെറ്റു തിരുത്താന്‍ തയ്യാറാകണമെന്ന് അശ്‌റഫലി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ടി.പി അശ്‌റഫലിയുടെ ഫെയ്‌സ്ബുക് കുറിപ്പ്:

വിഷം വമിക്കുന്ന മേനകമാര്‍ക്ക് ഒരു വിദ്വേഷ പ്രസ്താവനയിലൂടെ ലഭിക്കുന്ന വാര്‍ത്താ പ്രാധാന്യം കൃത്യമായി അറിയാം.

അതുകൊണ്ടാകണം മുസ്ലിം ഭൂരിപക്ഷ പ്രദേശം, ജില്ല എന്നത് കൊണ്ടൊക്കെ മലപ്പുറത്തെ ഉള്‍പ്പെടുത്തി തെറ്റായ പ്രസ്താവനയിറക്കിയത്.
മുമ്പും ഇത്തരം വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ നേരിട്ട പ്രദേശം കൂടിയാണ് മലപ്പുറം.

മനുഷ്യനായാലും മൃഗമായാലും കൊല്ലപ്പെടുക എന്നത് ക്രൂരവും വേദനാജനകവുമാണ്. കുറ്റവാളികള്‍ ഏത് ജാതിയായാലും ജില്ലയായാലും ശിക്ഷിക്കുകയും വേണം. കൊലപാതകങ്ങള്‍ക്ക് മുന്‍പും ശേഷവും രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടിയുള്ള വിദ്വേഷ പ്രസംഗങ്ങളും, മന്ത്രിമാരുള്‍പ്പടെയുള്ളവരുടെ തെറ്റായ സ്റ്റേറ്റ്‌മെന്റുകളും ഉണ്ടാക്കുന്ന പരിണിതഫലങ്ങള്‍ ചെറുതല്ല. തനിക്ക് നഷ്ടപെട്ട മന്ത്രി പദവി വീണ്ടും ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള ഈ അഭ്യാസം ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു.

മലപ്പുറത്തെ കുറിച്ച് കള്ള പ്രസ്താവനയിറക്കിയ മനേകാ ഗാന്ധി എം.പി തെറ്റ് തിരുത്തണം.

#maneka_liar

Venomous Menakas know exactly the importance of the news that comes with a hate propaganda.

For which they have chosen a wrong place, Malappuram. One of the muslim majority districts in India, Malappuram stood for communal harmony which became a model for the entire India. No communal riots were happened since the beginning of its formation.

We have in full accordance in punishing criminals without prejudice. But the hate speeches for political gains or for retaining lost ministerial birth will have a devastating effect on the already spoiled communal harmony by the Sangh brigades in India. Kerala always stood for its communal harmony and developmental politics throughout its history. Unlike the BJP ruled states, Kerala never had mob lynching cases or riots accounted to any political, religious parties.

We pity Maneka Gandhi MP for her offensive statements on Malappuram to please her “Merchants of Death” to retain her ministerial birth in the cabinet.

Maneka Gandhi MP, should apologize for her untrue and poisonous statements.

#Maneka_liar