ആന്ധ്രാപ്രദേശില്‍ മാസ്‌ക്ക് ധരിക്കാന്‍ ആവശ്യപ്പെട്ടതിന് സഹപ്രവര്‍ത്തകയെ ഡെപ്യൂട്ടി മാനേജര്‍ ക്രൂരമായി മര്‍ദിച്ചു

വിജയവാഡ: ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ നഗരത്തിലെ ദര്‍ഗമിട്ടയിലെ എ.പി ടൂറിസം ഹോട്ടലിലെ വനിതാ ജീവനക്കാരിക്ക് നേരെ ഹോട്ടല്‍ ഡെപ്യൂട്ടി മാനേജറുടെ ആക്രമണം. മാസ്‌ക്ക് ധരിക്കാന്‍ ആവശ്യപ്പെട്ടതിനാണ് സഹപ്രവര്‍ത്തകയെ മര്‍ദിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നതെങ്കിലും ഇന്നാണ് സംഭവത്തിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ വൈറലായത്.

ഉഷറാണി യുവതിക്കാണ് ക്രൂരമര്‍ദനമേറ്റത്. ഡെപ്യൂട്ടി മാനേജല്‍ ഭാസ്‌ക്കര്‍ റാവു ഉഷറാണിയെ കസേരയില്‍ നിന്ന് വലിച്ചിഴച്ച് മുഖത്തും തലയിലും മര്‍ദിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. സഹപ്രവര്‍ത്തകര്‍ ഇടപ്പെട്ട് ഭാസ്‌ക്കര്‍ റാവുവിനെ തടയുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തില്‍ ഉഷറാണി ദര്‍ഗമിട്ട പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. മര്‍ദനത്തോടൊപ്പം ഉഷാറാണിയോട് മോശമായ ഭാഷയില്‍ ഭാസ്‌ക്കര്‍ റാവു സംസാരിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

SHARE