ഇംഗ്ലീഷ് ഫുട്ബോള്‍ ക്ലബ്ബായ ടോട്ടനം ഹോട്സ്പറിന്റെ ദക്ഷിണകൊറിയന്‍ ഫുട്ബോള്‍ സൂപ്പര്‍താരം സണ്‍ ഹ്യും മിന് മൂന്നാഴ്ചത്തെ സൈനിക പരിശീലനത്തില്‍ പ്രവേശിച്ചു.
പൂര്‍ണ ആരോഗ്യവാന്മാരായ ദക്ഷിണ കൊറിയയിലെ എല്ലാ പുരുഷന്മാരും രണ്ടു വര്‍ഷത്തോളം സൈനികപരിശീലനം നടത്തണമെന്നാണ് ചട്ടം. എന്നാല്‍, 2018 ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ദക്ഷിണകൊറിയന്‍ ഫുട്ബോള്‍ ടീമിന് ഇക്കാര്യത്തില്‍ ഇളവനുവദിച്ചിട്ടുണ്ട്.ഇളവുള്ളതിനാല്‍ സണ്ണിന് അടിസ്ഥാന പരിശീലനം നടത്തിയാല്‍ മതിയാവും. എന്നാല്‍ മൂന്നാഴ്ച അടിസ്ഥാന പരിശീലനവും 500 മണിക്കൂര്‍ സാമൂഹിക സേവനവും നിര്‍ബന്ധമാക്കിയിരുന്നു.
കൊറോണവൈറസ് വ്യാപനത്തെത്തുടര്‍ന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് നിര്‍ത്തിവെച്ചതോടെയാണ് സണ്‍ പട്ടാളക്യാമ്പിലെത്തിയത്.