ടിക്ടോകിലെ അഭിനയം മെച്ചപ്പെടുത്താനുള്ള ക്യാമ്പ്; വീട്ടില്‍ നിന്ന് പറ്റിച്ചിറക്കിയ പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ ദമ്പതികള്‍ക്കും പങ്ക്

കാസര്‍കോട്: മൊബൈല്‍ ഫോണില്‍ ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ കൂത്തുപറമ്പ് സ്വദേശിനിയായ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിന്റെ തുടരന്വേഷണം കാസര്‍കോട്ടേക്ക് വ്യാപിപ്പിച്ചു. കാസര്‍കോട് സ്വദേശികളായ ദമ്പതികള്‍ക്ക് സംഭവവുമായി ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. ദമ്പതികളെ പൊലീസ് കണ്ടെത്തിയതായി സൂചനയുണ്ട്. ഇവര്‍ക്കൊപ്പം മൂന്നാറിലും എറണാകുളത്തും പെണ്‍കുട്ടി താമസിച്ചിരുന്നു. ആലപ്പുഴ നൂറനാട് സ്വദേശി എസ്. അരുണ്‍ (20) കണ്ണൂര്‍ ശിവപുരം വെമ്പതട്ടിലെ എം. ലിജില്‍ (26) കെ സന്തോഷ് (29) എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ടിക് ടോക്കിലെ അഭിനയം കുറച്ചു കൂടി മെച്ചപ്പെടാനുണ്ടെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ തിരുവനന്തപുരത്ത് എത്തിച്ചത്. നാല് ദിവസത്തെ ക്യാമ്പുണ്ടെന്ന് പറഞ്ഞ് പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു. പെണ്‍കുട്ടി തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്നാണ് മാതാവ് കൂത്തുപറമ്പ് പൊലീസില്‍ പരാതി നല്‍കിയത്.കോവളത്തു വച്ചാണ് പൊലീസ് അരുണിനെ അറസ്റ്റ് ചെയ്തത്. ക്വട്ടേഷന്‍ കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായിരുന്ന ലിജില്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഇയാള്‍ ചന്ദന മോഷണകേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

SHARE