താലിബാന്‍ ആക്രമണം; ടോര്‍ച്ചര്‍-ഇന്‍-ചീഫ് അഫ്ഗാന്‍ പൊലീസ്‌മേധാവി കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ താലിബാന്‍ ഭീകരാക്രമണത്തില്‍ പൊലീസ്‌മേധാവിയും, മാധ്യമപ്രവര്‍ത്തകനുമുള്‍പടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ടോര്‍ച്ചര്‍-ഇന്‍-ചീഫ് എന്നറിയപ്പെടുന്ന പൊലീസ്‌മോധാവി ജനറല്‍ അബ്ദുള്‍ റാസിഖ് ആണ് കൊല്ലപ്പെട്ടത്. ഗവര്‍ണറുള്‍പ്പടെ പതിമൂന്ന് പേര്‍ക്ക് പരിക്കേറ്റു.

നേരത്തെ പലതവണ താലിബാന്റെ ഭീകരാക്രമണ ശ്രമങ്ങള്‍ അബ്ദുള്‍ റാസിഖ് നിര്‍ജീവമാക്കിയിട്ടുണ്ട്. ഇതിനു മറുപടിയായി പലപ്പോഴും ഭീകരാക്രമണ ശ്രമങ്ങള്‍ നേരിട്ടിരുന്നു. ‘ടോര്‍ച്ചര്‍-ഇന്‍-ചീഫ്’ എന്നാണ് അഫ്ഗാന്‍ പൊലീസില്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. താലിബാന്‍ തടവുകാരെ രഹസ്യ സങ്കേതങ്ങളില്‍ പാര്‍പ്പിച്ച് അതിക്രൂരമായി പീഡിപ്പിക്കുകയും ആയിരത്തോളം താലിബാന്‍ തടവുകാരെ കൊന്നൊടുക്കുകയും ചെയ്തതു കൊണ്ടാണ് അദ്ദേഹത്തിന് അത്തരമൊരു വിശേഷണമുണ്ടായത്. 2001ല്‍ താലിബാന്‍ ഭീകരരെ വധിച്ചതില്‍ സംസ്ഥാന പൊലീസ് ചീഫ് സ്ഥാനത്തേക്ക് അധികാരോന്നതി കൊടുക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പിതാവിനെയും പിതൃസഹോദരനെയും താലിബാന്‍ ഭീകരര്‍ തന്നെയാണു വധിച്ചത്.

അബ്ദുള്‍ റാസിഖിന്റെ മരണം രാജ്യത്തിന്റെ സുരക്ഷയെയാണു ചോദ്യം ചെയ്യുന്നതെന്നും അധികൃതര്‍ അറയിച്ചു. അദ്ദേഹം മരിച്ചതില്‍ ഖേദം രേഖപ്പെടുത്തുന്നുവെന്നും, ഭീകരാക്രമണത്തില്‍ തലനാരിഴക്കാണ് താന്‍ രക്ഷപ്പെട്ടതെന്നും സുഹൃത്തും സഹപ്രവര്‍ത്തകനുമായ സ്‌കോട്ട് മില്ലര്‍ ട്വിറ്ററില്‍ കുറിച്ചു.

SHARE