ടൊറന്റോയില്‍ വെടിവെപ്പ്; രണ്ട് മരണം

 

ടൊറന്റോ: കാനഡയിലെ ടൊറന്റോ നഗരത്തിലുണ്ടായ വെടിവെപ്പില്‍ യുവതി ഉള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ എട്ടുവയസുള്ള പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്. തിരക്കേറിയ ഡാന്‍ഫോര്‍ത്ത് അവന്യൂവിലാണ് സംഭവം. 29 വയസ് തോന്നിക്കുന്ന തോക്കുധാരി ജനങ്ങള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. കഫേകള്‍ക്കും റെസ്‌റ്റോറന്റുകള്‍ക്കുനേരെയായിരുന്നു വെടിവെപ്പ്. കറുത്ത തൊപ്പിയും വസ്ത്രവും ധരിച്ച് ബാഗ് തൂക്കിയെടുത്ത് വരുന്ന അക്രമിയുടെ വീഡിയോ കനേഡിയന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. നടപ്പാതയില്‍ നിന്ന ശേഷം തോക്കെടുത്ത് വെടിവെക്കുന്നതും വീഡിയോയില്‍ കാണാം. പൊലീസിന്റെ പ്രത്യാക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടു. അക്രമി ആരാണെന്നോ അയാളുടെ ലക്ഷ്യം എന്താണെന്നോ വ്യക്തമല്ല. നിരപരാധികളുടെ മരണത്തിന് കാരണമായ ആക്രമണത്തെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അപലപിച്ചു. വെടിയേറ്റവരില്‍ ഭൂരിഭാഗവും ഒരു കഫേയിലുള്ളവരാണ്.

SHARE