സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ സിനിമാ താരത്തിന് കുത്തേറ്റു

ബെയ്ജിങ്: സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ സിനിമാ താരത്തിന് കുത്തേറ്റു. ടോംപ് റൈഡര്‍ താരം സൈമണ്‍ യാമിനാണ് കുത്തേറ്റത്. ദക്ഷിണ ചൈനയിലെ ഗുവാങ്‌ഡോങ് പ്രവിശ്യയിലെ ഴോങ്ഷാനില്‍ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ അതിഥിയായി എത്തിയതായിരുന്നു സൈമണ്‍ യാം.

വേദിയിലേക്ക് ഓടിക്കയറിയെത്തിയാണ് അക്രമി 64കാരനായ നടനെ കുത്തിയത്. വയറിനാണു കുത്തേറ്റത്. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ വലതുകൈക്കും പരിക്കേറ്റു. ആന്തരിക അവയവങ്ങള്‍ക്കു പരിക്കേറ്റുവെന്നും നടന്‍ അപകടനില തരണം ചെയ്തുവെന്നും അദ്ദേഹത്തിന്റെ മാനേജര്‍ മോ ജീ മാന്‍ അറിയിച്ചു.

SHARE