ഹരിയാനയില്‍ നാലുനില കെട്ടിടം തകര്‍ന്നു വീണു; നിരവധി മരണം

ന്യൂഡല്‍ഹി: ഹരിയാനയില്‍ നാലുനില കെട്ടിടം തകര്‍ന്നു വീണ് മരിച്ചു. കൂടുതല്‍ പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ബുള്‍ഡോസര്‍ ഉപയോഗിച്ച് കെട്ടിടാവശിഷ്ടങ്ങള്‍ മാറ്റാനുള്ള ശ്രമം പൂര്‍ണമായി വിജയിക്കാത്തതിനാല്‍ ട്രില്ലിങ് മെഷീനുകളുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

ഹരിയാന ഗുരുഗ്രാമിലെ ഉല്ലാവാസില്‍ ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. സൈബല്‍ ഹബ്ബില്‍നിന്നും 12 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്താണ് അപകടം. നാലാം നിലയുടെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനിടെയാണ് കെട്ടിടം തകര്‍ന്നുവീണത്. കെട്ടിട ഉടമക്കെതിരെയും കോണ്‍ട്രാക്ടര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.