സ്വര്‍ണ വില വീണ്ടും താഴേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില പവന് 120 രൂപ താഴ്ന്ന 27,880ല്‍ എത്തി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 15 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.

രണ്ടാഴ്ച മുമ്പ് 29,000 കടന്ന വില പിന്നീടുള്ള ദിവസങ്ങളില്‍ കുറയുകയായിരുന്നു. കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 25680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്. ഒരു മാസം കഴിഞ്ഞപ്പോള്‍ സ്വര്‍ണവിലയില്‍ ഏകദേശം 3500 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ പിന്നീടു കുറയാന്‍ തുടങ്ങിയ വില വീണ്ടും 28,000ന് താഴെയെത്തി.

ചരിത്രത്തില്‍ ആദ്യമായി 29,000 പിന്നിട്ട സ്വര്‍ണ വില അതിനു ശേഷം ഇതുവരെ 1240 രൂപയാണ് കുറഞ്ഞത്.

SHARE