സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞു. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില താഴുന്നത്.

സെപ്തംബര്‍ നാലിന് പവന്റെ വില 29120 രൂപയായിരുന്നു. ഇന്ന് 28,320 രൂപയാണ് പവന്റെ വില. ഗ്രാമിന് 20 രൂപ കുറഞ്ഞ് 3540 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സെപ്തംബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണിത്.

SHARE