സ്വര്‍ണവില വീണ്ടും റെക്കോര്‍ഡില്‍; ഇന്നും വില ഉയര്‍ന്നു

കൊച്ചി: സ്വര്‍ണവില വീണ്ടും ഉയരുന്നു. പവന് ഇന്ന് 400 രൂപ വര്‍ധിച്ച് 27200 രൂപയായി. ഗ്രാമിന് 50 രൂപ ഉയര്‍ന്ന് 3400 രൂപയായി സ്വര്‍ണവില.

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വര്‍ണവില കൂടാനുള്ള കാരണം. ഓഗസ്റ്റ് ഒന്നിന് ഒരു പവന് 25920 രൂപയുണ്ടായിരുന്ന സ്വര്‍ണവിലയാണ് ദിവസങ്ങള്‍ക്കകം ഇത്രയും ഉയര്‍ന്നത്. 1280 രൂപയാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുളളില്‍ വര്‍ധിച്ചത്.

SHARE