സ്വര്‍ണവില വീണ്ടും കുതിക്കുന്നു; ഉപഭോക്തക്കള്‍ ഞെട്ടലില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. ഗ്രാമിന് 20 രൂപയാണ് ഇന്ന് ഉയര്‍ന്നത്. പവന് 160 രൂപയും വര്‍ധിച്ചു. ഗ്രാമിന് 3,770 രൂപയാണ് ഇന്നത്തെ സ്വര്‍ണവില.

ഒരു പവന്‍ സ്വര്‍ണത്തിന് 30,160 രൂപയാണ് ഇന്നത്തെ നിരക്ക്. ഇതോടെ ഉപഭോക്താക്കളുടെ ആശങ്ക വര്‍ധിപ്പിച്ച് സ്വര്‍ണ വില റെക്കോര്‍ഡ് നിലവാരത്തിന് അടുത്ത് എത്തി. ജനുവരി 26 ന് ഗ്രാമിന് 3,750 രൂപയും പവന് 30,000 രൂപയുമായിരുന്നു നിരക്ക്. ജനുവരി എട്ടിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,800 രൂപയും പവന് 30,400 രൂപയുമായിരുന്നു നിരക്ക്.

ആഗോളവിപണിയില്‍ സ്വര്‍ണവില ഇപ്പോഴും ഉയര്‍ന്ന നിരക്കില്‍ തുടരുകയാണ്. ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് (31.1 ഗ്രാം) 1,580.22 ഡോളര്‍ എന്ന ഉയര്‍ന്ന നിരക്കിലാണ് ഇപ്പോഴും സ്വര്‍ണം.

SHARE