കൊച്ചി: സംസ്ഥാനത്ത് വര്‍ധിച്ച് കൊണ്ടിരുന്ന സ്വര്‍ണ്ണവിലയില്‍ ഇടിവ്. പവന് 560 രൂപ കുറഞ്ഞ് 29840 ലായിരുന്നു ഇന്നത്തെ സ്വര്‍ണ്ണവില. അതിനിടെ, ഉച്ചയോടെ സ്വര്‍ണ്ണവിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 20 രൂപയും പവന് 160രൂപയുമാണ് ഇന്ന് ഉച്ചയോടെ കുറഞ്ഞത്. ഇപ്പോള്‍ ഗ്രാമിന് 3,710 രൂപയും പവന് 29,680 രൂപയാണ് നിരക്ക്.
കഴിഞ്ഞ ദിവസം സ്വര്‍ണ്ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. പവന് 30,400 രൂപയും ഗ്രാമിന് 3,800 രൂപയുമായിരുന്നു നിരക്ക്. ആഗോളവിപണിയില്‍ ഒരു ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,547.44 ഡോളര്‍ എന്ന ഉയര്‍ന്ന നിരക്കില്‍ തന്നെയാണ് ഇപ്പോഴും സ്വര്‍ണം.