കൊവിഡിന് പിന്നാലെ മറ്റൊരു മഹാമാരിക്ക് സാധ്യതയെന്ന് ലോകോത്തര വൈറോളജിസ്റ്റ് ഡോ. ഇയാന്‍ ലിപ്കിന്‍

രണ്ടാംലോക മഹായുദ്ധത്തിനുശേഷം മനുഷ്യരാശി നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയെന്ന് ഐക്യരാഷ്ട്രസഭ വിലയിരുത്തിയ കൊറോണ വൈറസ് പകര്‍ച്ചവ്യാധി അത്രതീവ്രമുള്ള ഒന്നെല്ലെന്നും വൈകാതെ മറ്റൊരു മഹാമാരിക്കും സാധ്യയുണ്ടെന്ന് ലോകത്തെ ഏറ്റവും മികച്ച പകർച്ചവ്യാധി വിദഗ്ധരിൽ ഒരാളായ ഡോക്ടര്‍ ഇയാന്‍ ലിപ്കിന്‍. കോവിഡ് -19 മഹാമാരി ലോകത്താകെ ഇരുപത് ലക്ഷത്തിലധികം ആളുകളെ ബാധിക്കുകയും ഒന്നര ലക്ഷത്തിലധികം പേരുടെ മരണകാരണമാവുകയും ചെയ്തതിരിക്കെയാണ് നിലവില്‍ കോവിഡ് ബാധിതന്‍ കൂടിയായ വൈറോളജിസ്റ്റിന്റെ മുന്നറിയിപ്പ്.

ലോകം ഇതുവരെ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായാണ് കൊറോണ വൈറസിനെ കാണുന്നത്. എന്നാല്‍ കോവിഡ് -19 മഹാമാരി മനുഷ്യര്‍ അഭിമുഖീകരിക്കുന്ന ഏറ്റവും മോശമായ പകര്‍ച്ചവ്യാധിയാവില്ലെന്നും സമീപകാലത്തുതന്നെ മനുഷ്യരാശിയെതേടി ഇതിലും ഭീകരമായ പ്രതിസന്ധികള്‍ കാത്തിരിക്കുന്നുണ്ടെന്നും, അന്താരാഷ്ട്ര പ്രശസ്തി നേടിയ വൈറോളജിസ്റ്റ് ഡോ. ഇയാന്‍ ലിപ്കിന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യാ ടുഡേയുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ഡോ. ലിപ്കിന്‍ ലോകത്തിന് മുന്നറിയിപ്പ് നല്‍കിയത്.

വനനശീകരണം തുടങ്ങി ലോകത്ത് മനുഷ്യന്‍ വരുത്തിയ വലിയ മാറ്റങ്ങളും വര്‍ദ്ധിച്ചുവരുന്ന അത്തരം പ്രവര്‍ത്തനങ്ങളും മനുഷ്യന്റെ ആരോഗ്യത്തിന് തന്നെ പ്രതിസന്ധികള്‍ ഉയര്‍ത്തുകയാണെന്നും അതിന്റെ തോത് വര്‍ദ്ധിച്ചതായും ഇത് തുടര്‍ന്നും ഉയര്‍ന്നുവരുമെന്നുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൊറോണ വൈറസ് എന്ന നോവല്‍ സ്വാഭാവികമായി ഉണ്ടാകുന്ന വൈറസാണെന്നും ചൈനയിലെ ഒരു ലബോറട്ടറിയില്‍ കൊറോണ വൈറസ് സൃഷ്ടിക്കാന്‍ ശ്രമിച്ചതിന് തെളിവുകളില്ലെന്ന് അദ്ദേഹം പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനം കാരണം ആരോഗ്യ പ്രതിസന്ധികള്‍ കൂടുതലായിവരുകയാണ്. ‘സ്പാനിഷ് ഇന്‍ഫ്‌ലുവന്‍സ മുതല്‍, എയ്ഡ്‌സ്, നിപ, ചിക്കുന്‍ഗുനിയ, സാര്‍സ് -1, മെര്‍സ് തുടങ്ങി നിരവധി പകര്‍ച്ചവ്യാധികള്‍ ഉണ്ട്. അത്തരം 15 പാന്‍ഡെമിക്കുകളെങ്കിലും ഞാന്‍ പിന്തുടര്‍ന്നിട്ടുണ്ട്, ഡോ. ലിപ്കിന്‍ പറഞ്ഞു.

‘കാലാവസ്ഥാ വ്യതിയാനം ആളുകളെ യാത്രക്ക് പ്രേരിപ്പിക്കുകയാണ്, അന്താരാഷ്ട്ര വ്യാപാരം രോഗങ്ങള്‍ അതിവേഗം പടരാന്‍ അനുവദിക്കുന്നതാണ്. ആളുകള്‍ രോഗം വഹിക്കുന്ന വന്യമൃഗങ്ങളെ ഭക്ഷിക്കന്നു, വിദേശ വളര്‍ത്തുമൃഗങ്ങളെ സൂക്ഷിക്കുന്ന രീതിയും വൈറസിനെ പകര്‍ത്തും” പകര്‍ച്ചവ്യാധി വിദഗ്ധനായ ഡോ. ലിപ്കിന്‍ പറഞ്ഞു.

വൈറസിന്റെ ഇത്തരം പൊട്ടിത്തെറികള്‍ വീണ്ടും ഉണ്ടാകുന്നത് തടയാന്‍ സഹായിക്കുന്ന കാര്യങ്ങളെ പറ്റിയും അദ്ദേഹം പറഞ്ഞു.
നമ്മുടെ ജീവിതരീതികള്‍ മാറ്റേണ്ടത് ഇതിന്റെ ആവശ്യകതയാണ്. അത്തരം സംഭവവികാസങ്ങളില്‍ പുതിയ രീതിയും സംവിധാനങ്ങളും കണ്ടെത്താന് ലോക രാജ്യങ്ങള്‍ തമ്മില്‍ വികസനം കൃഷി തുടങ്ങിയ മേഖലകളില്‍ വിവരങ്ങള്‍ കൈമാറേണ്ടതുണ്ട്. ഇതിനായി അന്താരാഷ്ട്ര സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തേണ്ടതുമുണ്ട്, വൈറോളജിസ്റ്റ് ഡോ. ഇയാന്‍ ലിപ്കിന്‍ കൂട്ടിച്ചേര്‍ത്തു.