കുരുമുളക്, റബര്‍ വില കുറഞ്ഞു; സ്വര്‍ണ്ണ വില ഉയര്‍ന്നു

കുരുമുളക്, റബര്‍ വില കഴിഞ്ഞ ആഴ്ച കുറഞ്ഞു. സ്വര്‍ണ്ണ വില ഉയര്‍ന്നു. വെളിച്ചെണ്ണ വില അല്‍പം കുറഞ്ഞു. പൊടി തേയില വില ഉയര്‍ന്നു. കുരുമുളക് വില കഴിഞ്ഞ ആഴ്ച ക്വിന്റലിനു 1400 രൂപയാണ് കുറഞ്ഞത്. അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 41,600 രൂപയില്‍ നിന്ന് 40,200 രൂപയായും ഗാര്‍ബിള്‍ഡ് കുരുമുളക് 43,600 രൂപയില്‍ നിന്ന് 42,200 രൂപയായും കുറഞ്ഞു. കഴിഞ്ഞ ഡിസംബര്‍ 5ന് മിനിമം ഇംപോര്‍ട്ട് പ്രൈസ് പ്രഖ്യാപിച്ചതിനു ശേഷം കിലോക്ക് 68 രൂപ വരെ കൂടിയെങ്കിലും പിന്നീട് ഡിസംബര്‍ 30 മുതല്‍ 50 രൂപ കുറയുകയാണുണ്ടായത്. കഴിഞ്ഞ ആഴ്ച മാത്രം ക്വിന്റലിന് 1400 രൂപയാണ് കുറഞ്ഞത്. ഇറക്കുമതിക്കാര്‍ വളഞ്ഞ വഴിക്ക് ഇപ്പോഴും കുരുമുളക് ഇറക്കുമതി തുടരുന്നുണ്ട്. ശ്രീലങ്കയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ പൊളിച്ചെഴുതാതെ അവിടെ നിന്നും വിയറ്റ്‌നാമില്‍ നിന്നുമുള്ള കുരുമുളക് ഇറക്കുമതി കുറയ്ക്കാന്‍ പറ്റില്ലെന്നാണ് കയറ്റുമതിക്കാരുടെ അഭിപ്രായം. അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ മുളകിന്റെ വില 7000 ഡോളറില്‍ നിന്ന് 6825 ഡോളറായി കുറഞ്ഞു. വിയറ്റ്‌നാം 3800 മുതല്‍ 4000 വരെ ഡോളറിനാണ് കുരുമളക് വില്‍ക്കുന്നത്. അവിടെ ഇത്തവണ 1,80,000 ടണ്‍ വരെ ഉല്‍പ്പാദനമുണ്ടെന്നാണ് വാര്‍ത്തകള്‍. ബ്രസീല്‍ 3800 മുതല്‍ 4000 ഡോളറിനാണ് മുളക് ഓഫര്‍ ചെയ്യുന്നത്. ഇന്തോനേഷ്യ 4200 മുതല്‍ 4500 വരെ ഡോളറിനും ശ്രീലങ്ക 4700 മുതല്‍ 4800 വരെ ഡോളറിനുമാണ് കുരുമളക് വില്‍ക്കുന്നത്. കൊച്ചി ടെര്‍മിനല്‍ വിപണിയില്‍ ദിവസേന ശരാശരരി 30 ടണ്‍ കുരുമുളക് വരവുണ്ട്. ഇവിടെത്ത കുരുമുളകിന് പുറമേ വിയറ്റ്‌നാം, ശ്രീലങ്ക മുളകും ഇതില്‍ കലര്‍ത്തിയാണ് വിപണിയിലെത്തുന്നത്. ഇവിടത്തെ കുരുമുളക് സീസണ്‍ തുടങ്ങി കഴിഞ്ഞു. വരും ആഴ്്ചകളില്‍ കൂടുതല്‍ മുളക് ടെര്‍മിനല്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

വെളിച്ചെണ്ണ വില 100 രൂപ കുറഞ്ഞു. മില്ലിംഗ് വെളിച്ചെണ്ണ 20,100 രൂപയില്‍ നിന്ന് 20,000 രൂപയായും റെഡി വെളിച്ചെണ്ണ 19,300 രൂപയില്‍ നിന്ന് 19,200 രൂപയായും കുറഞ്ഞു. കൊപ്ര വില 14,000 രൂപയില്‍ നിന്ന് 13,900 രൂപയായും കുറഞ്ഞിട്ടുണ്ട്. ഉയര്‍ന്ന വിലയായതോടെ വെളിച്ചെണ്ണയുടെ ഡിമാന്റില്‍ വന്‍ കുറവുണ്ടായതായി വ്യാപാരികള്‍ പറയുന്നു.

റബര്‍ വില അവധിക്കാര്‍ വീണ്ടും പൊട്ടിച്ചു. ആര്‍.എസ്സ്.എസ്സ്.നാല് 12,900 രൂപയില്‍ നിന്ന ് 12,750 രൂപയായും ആര്‍.എസ്സ്.എസ്സ്. അഞ്ച് 12,500 രൂപയില്‍ നിന്ന് 12,200 രൂപയായും കുറഞ്ഞു. അന്താരാഷ്ട്ര വിപണിയില്‍ ബാങ്കോക്കില്‍ 110 രൂപയും ടോക്യോയില്‍ 115 രൂപയും ചൈനയില്‍ 127 രൂപയുമാണ് വില. ജനുവരി അവസാനം വരെ ടാപ്പിംഗ് തുടരുന്നതിനാല്‍ വരവ് കൂടുമെന്നാണ് പ്രതീക്ഷ. കൊച്ചിയില്‍ 200 ടണ്‍ കച്ചവടം നടന്നപ്പോള്‍ കമ്പനിക്കാര്‍ 2000 ടണ്‍ വാങ്ങി.

സ്വര്‍ണ്ണ വില പവന് 22,200 രൂപയില്‍ നിന്ന്22,280 രൂപയായി ഉയര്‍ന്നു. അന്താരാഷ്ടവിപണിയില്‍ വില കുറഞ്ഞു. ഒരു ഔണ്‍സ്‌സ്വര്‍ണ്ണത്തിന്റെ വില അവിടെ 1338.39 ഡോളറില്‍ നിന്ന് 1333.33 ഡോളറായി കുറഞ്ഞു.

തേയില ലേലത്തില്‍ ഓര്‍ത്തോഡക്‌സ് ഇലത്തേയില 2,56,000 കിലോയാണെത്തിയത്. വിലയില്‍ മാറ്റമില്ല. ഹൈഗ്രോണ്‍ ബ്രോക്കണ്‍ 227 രൂപ മുതല്‍ 273 രൂപ വരെ. ഹൈഗ്രോണ്‍ ഫാനിംഗ്‌സ് 183-196, മീഡിയം ബ്രോക്കണ്‍ 94-102, മീഡിയം ഫാനിംഗ്‌സ് 85-87.
സി.ടി.സി.ഇലത്തേയില 68,000 കിലോ. വില സ്റ്റെഡിയാണ്. ബെസ്റ്റ് ബ്രോക്കണ്‍ 113-119, ബെസ്റ്റ് ഫാനിംഗ്‌സ് 94-99, മീഡിയം ബ്രോക്കണ്‍ 83-88, മീഡിയം ഫാനിംഗ്‌സ് 77-82.

ഓര്‍ത്തോഡക്‌സ് പൊടിത്തേയില 10,000 കിലോ. വില സ്‌റ്റെഡിയാണ്. മീഡിയം ബി.ഒ.പി. ഡസ്റ്റ് 91-97, ഫൈബ്രഡ് ടൈപ്പ് 65-70.
സി.ടി.സി.പൊടിത്തേയില 10,00,000 കിലോ. 2 മുതല്‍ 4 വരെ രൂപ കൂടി. ബെസ്റ്റ് സൂപ്പര്‍ ഫൈന്‍ 138-155, ബെസ്റ്റ് റെഡ് ഡസ്റ്റ് 130-139, കടുപ്പമുള്ള ഇടത്തരം 115-121, കടുപ്പം കുറഞ്ഞ ഇടത്തരം 105-111, താണയിനം 85-92.

SHARE