സംസ്ഥാനത്ത് ഇന്നത്തെ സ്വര്‍ണ വില അറിയാം

കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഒരു പവന് 35000 രൂപയാണ് ഇന്നത്തെ സ്വര്‍ണ വില. ഒരു ഗ്രാമിന് 4375 രൂപയാണ് നിരക്ക്. കഴിഞ്ഞ മൂന്ന് ദിവസമായി ഇതേ വിലയ്ക്ക് തന്നെയാണ് വ്യാപാരം നടക്കുന്നത്. സ്വര്‍ണത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വില ജൂണ്‍ 11ന് രേഖപ്പെടുത്തിയിരുന്നു. പവന് 35120 രൂപയാണ് ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ജൂണ്‍ 6,7.8 തീയതികളില്‍ രേഖപ്പെടുത്തിയ 34160 രൂപയാണ്. മെയ് പകുതിയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വില കൂടിയാണിത്.

SHARE