സ്വര്‍ണ്ണവില കുതിക്കുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില കുതിക്കുന്നു. സ്വര്‍ണ്ണം എക്കാലത്തെയും ഉയര്‍ന്ന വില നിലവാരമായ 35,120 രൂപയിലെത്തി. കഴിഞ്ഞ ദിവസത്തെ പവന്റെ വിലയായ 34,720 രൂപയില്‍നിന്നാണ് 400 രൂപ കൂടിയത്. ഗ്രാമിന് 4,390 രൂപയാണ് വില.

ആഗോള വിപണിയില്‍ സ്വര്‍ണ്ണവില ബുധനാഴ്ച ഒരാഴ്ചയിലെ ഉയര്‍ന്ന നിലവാരത്തിലെത്തിയിരുന്നു. അതേസമയം, വ്യാഴാഴ്ച സ്‌പോട്ട് ഗോള്‍ഡ് വിലയില്‍ 0.2ശതമാനം കുറവ് രേഖപ്പെടുത്തി. 1,733.18 ഡോളറാണ് ഒരു ഔണ്‍സിന്റെ വില.

ആഗോള വ്യാപകമായി രാജ്യങ്ങള്‍ നടപ്പാക്കിയ ഉത്തേജക നടപടികളും കുറഞ്ഞ പലിശനിരക്കുകളും സ്വര്‍ണ്ണത്തിന്റെ ആവശ്യകത വര്‍ധിപ്പിച്ചതാണ് ഒറ്റയടിക്കുള്ള കനത്ത വില വര്‍ധനവിന് കാരണം. പണപ്പെരുപ്പവും കറന്‍സികളുടെ മൂല്യമിടിവും അതിജീവിക്കാന്‍ നിക്ഷേപകര്‍ വ്യാപകമായി സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്നതും സ്വര്‍ണ്ണത്തിന്റെ വിലക്കുതിപ്പിന് കാരണമായി.

SHARE