കോവിഡ്; ഇന്ന് ഏറ്റവും കുറഞ്ഞ റിപ്പോര്‍ട്ട് രേഖപ്പെടുത്തി മലേഷ്യ

നൗഷാദ് വൈലത്തൂര്‍

കോലാലംപൂര്‍: ഏറ്റവും കുറഞ്ഞ കോവിഡ് കണക്കുകള്‍ രേഖപ്പെടുത്തി മലേഷ്യ. കോവിഡ് റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയ ശേഷം ആദ്യമായാണ് കുറഞ്ഞ രോഗറിപ്പോര്‍ട്ട് ഉണ്ടാവുന്നത്. 20 പേര്‍ക്കാണ് ഇന്ന് കോവിഡ് പോസ്റ്റീവായത്. ഇന്ന് 66 പേരെ ഡിസ്ചാര്‍ജ് ചെയ്തു. അതേസമയം, കോവിഡ് ബാധിച്ചവരില്‍ 82.2 ശതമാനം പേരും സുഖം പ്രാപിച്ചതായും ഹെല്‍ത്ത് ഡയരക്ടര്‍ ഡോക്ടര്‍ ഹിശാം അബ്ദുള്ള വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

ഇതുവരെ മലേഷ്യയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത് 7877 പേര്‍ക്കാണെന്നും വിദേശങ്ങളിലകപ്പെട്ട രോഗബാധയുള്ള മുഴുവന്‍ മലേഷ്യന്‍ പൗരമാരെയും തിരിച്ചെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു, ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കേസ്സുകളില്‍ 15 പേരും പുറത്തുനിന്നു വന്നവരും, രണ്ടു മലേഷ്യന്‍ പൗരന്‍മാരും മൂന്ന് വിദേശികളുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SHARE