സംസ്ഥാനത്ത് ഇന്ന് പുറത്ത് വിട്ട കോവിഡ് കണക്കുകള്‍ പൂര്‍ണമല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുറത്ത് വിട്ട കോവിഡ് കണക്കുകള്‍ പൂര്‍ണമല്ലെന്ന് മുഖ്യമന്ത്രി പിറണറായി വിജയന്‍.
ഐസിഎംആര്‍ പോര്‍ട്ടലുമായി ബന്ധപ്പെട്ട് സാങ്കേതിക ജോലി നടക്കുന്നതിനാല്‍ ഇന്ന് ഉച്ചവരെയുള്ള ഫലമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.രണ്ട് മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 31പേര്‍ വിദേശത്തു നിന്നും 40 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 375 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതില്‍ 29 പേരുടെ രോഗഉറവിടം വ്യക്തമല്ല. 794 പേര്‍ ഇന്ന് രോഗമുക്തി നേടി. 37 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

തിരുവനന്തപുരം70 , കൊല്ലം 22, പത്തനംതിട്ട59 , ആലപ്പുഴ55 , കോട്ടയം29 , ഇടുക്കി6, എറണാകുളം34 , തൃശൂര്‍ 83, പാലക്കാട് 4, മലപ്പുറം 32, കോഴിക്കോട് 42, വയനാട്3 , കണ്ണൂര്‍39 , കാസര്‍കോട് 28 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

തിരുവനന്തപുരം220 , കൊല്ലം83 , പത്തനംതിട്ട81 , ആലപ്പുഴ20 , കോട്ടയം49 , ഇടുക്കി31 എറണാകുളം69 , തൃശൂര്‍68 , പാലക്കാട്36 , മലപ്പുറം12 , കോഴിക്കോട്57 , വയനാട്17 , കണ്ണൂര്‍47 , കാസര്‍കോട്4 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

SHARE