‘അമിത് ഷാ മാപ്പു പറയണം’; തൃണമൂല്‍ കോണ്‍ഗ്രസ്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാപ്പുപറയുകയോ അല്ലെങ്കില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരേയുള്ള ആരോപണങ്ങള്‍ തെളിയിക്കുകയോ ചെയ്യണമെന്ന് മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജി. ആഴ്ചകളോളം മൗനം പാലിച്ചതിന് ശേഷം ആഭ്യന്ത്രമന്ത്രി നുണകള്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമബംഗാള്‍ സര്‍ക്കാര്‍ അതിഥി തൊഴിലാളികളെ ട്രെയിനുകളില്‍ കയറ്റി അനുവദിക്കുന്നില്ലെന്ന് അമിത് ഷാ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് അഭിഷേക് ബാനര്‍ജിയുടെ പ്രതികരണം.

ഈ ആപത്കാലത്തില്‍ ആഭ്യന്ത്രമന്ത്രി തന്റെ കടമ നിര്‍വഹിക്കുന്നതില്‍ പൂര്‍ണപരാജയമായിരിക്കുകയാണ്. ആഴ്ചകളോളം മൗനമായി ഇരുന്നതിന് ശേഷം ഇപ്പോള്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിന് നുണപ്രചാരണവുമായി വന്നിരിക്കുകയാണെന്നും ബംഗാള്‍ സര്‍ക്കാരിനെതിരെ ഉന്നയിച്ച കാര്യങ്ങള്‍ക്ക് തെളിവ് നല്‍കുകയോ അല്ലെങ്കില്‍ മാപ്പു പറയുകയോ വേണമെന്ന് ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.