എറണാകുളത്ത് ടി.ജെ വിനോദ് വിജയിച്ചു

തിരുവനന്തപുരം: എറണാകുളത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.ജെ വിനോദ് വിജയിച്ചു. 3673 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. 37516 വോട്ടുകള്‍ ആകെ നേടി. 33843 വോട്ടുകള്‍ നേടാനേ എല്‍.ഡി.എഫിന് സാധിച്ചുള്ളു. 13259 വോട്ടുകളാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി സി.ജി രാജഗോപാല്‍ നേടിയത്. 4202 വോട്ടുകള്‍ക്ക് യു.ഡി.എഫ് മുന്നിട്ടു നില്‍ക്കുന്നു.

മഹാരാജാസ് കോളജ് ഓഡിറ്റോറിയത്തില്‍വെച്ചാണ് മണ്ഡലത്തിലെ വോട്ടെണ്ണല്‍ നടന്നത്. 135 ബൂത്തുകളിലെ വോട്ടുകളാണ് പത്തു റൗണ്ടുകളിലായി എണ്ണി പൂര്‍ത്തിയാക്കിയപ്പോഴാണ് യു.ഡി.എഫ് ജയം.

SHARE