വ്യോമസേനയില്‍ എയര്‍മാനാകാം

എയര്‍മാന്‍ ഗ്രൂപ്പ് എക്‌സ്, ഗ്രൂപ്പ് വൈ ട്രേഡുകളിലേക്ക് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് അപേക്ഷ ക്ഷണിച്ചു. ഇതിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജനുവരി രണ്ടിന് ആരംഭിക്കും. അവിവാഹിതരായ പുരുഷന്‍മാര്‍ക്ക് മാത്രമേ അപേക്ഷിക്കാനാവൂ. മാസ്റ്റര്‍ വാറണ്ട് ഓഫീസര്‍ റാങ്ക് വരെ ഉയരാനാവുന്ന തസ്തികയാണിത്. വിവിധ പരീക്ഷകളില്‍ യോഗ്യത നേടിയാല്‍ കമ്മീഷന്‍ഡ് ഓഫീസറാകാനുള്ള അവസരവുമുണ്ട്. എഴുത്തുപരീക്ഷ, ശാരീരികക്ഷമതാപരിശോധന, അഭിമുഖം, ട്രേഡ് അലോക്കേഷന്‍ ടെസ്റ്റ്, വൈദ്യപരിശോധന എന്നിവക്ക് ശേഷമായിരിക്കും നിയമനം.

അപേക്ഷിക്കേണ്ട വിധം: www.airmenselection.gov.in എന്ന വെബ്‌സൈറ്റിലെ നിര്‍ദേശങ്ങള്‍ വായിച്ച് മനസിലാക്കിയ ശേഷം ജനുവരി രണ്ട് മുതല്‍ ഇതേ വെബ്‌സൈറ്റ് വഴി വേണം അപേക്ഷിക്കാന്‍. ഓണ്‍ലൈന്‍ അപേക്ഷക്കൊപ്പം പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍, കറുത്ത സ്ലെയ്റ്റില്‍ പേര്, ഫോട്ടോ എടുത്ത തിയതി എന്നിവ വെളുത്ത ചോക്ക് കൊണ്ട് എഴുതി നെഞ്ചില്‍ ചേര്‍ത്തുപിടിച്ച നിലയിലുള്ള ഒരു ഫോട്ടോ, ഇടത് കൈവിരലടയാളം, കൈയൊപ്പ് എന്നിവ അപ്‌ലോഡ് ചെയ്യണം. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 21

SHARE