ഇന്ത്യ തോറ്റത് ഈ തകര്‍പ്പന്‍ ക്യാച്ചില്‍.. ധോണി പുറത്തായത് ഇങ്ങനെ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യ തോല്‍വി ഉറപ്പിച്ചത് ക്യാപ്റ്റന്‍ ധോണിയുടെ പുറത്താവലിലാണ്. 39 ഓവറില്‍ 5 വിക്കറ്റിന് 172 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു അപ്പോള്‍ ഇന്ത്യ.

ക്രീസില്‍ നങ്കൂരമിട്ട് ക്യാപ്റ്റനും ചില തകര്‍പ്പനടികള്‍ നടത്തിയ അക്ഷര്‍ പട്ടേലുമായിരുന്നു ക്രീസില്‍ . ഇനി വേണ്ടത് 60 പന്തില്‍ 70 റണ്‍സ്. ജയവും റണ്‍സും തമ്മിലുള്ള അകലം കണക്കുകൂട്ടി ബാറ്റ് ചെയ്ത ക്യാപ്റ്റന് പക്ഷെ, ടിം സൗത്തിയുടെ ആ ഓവറില്‍ കണക്കുകൂട്ടലുകള്‍ തെറ്റി.


Don’t Miss: ഇന്ത്യക്ക് ക്രിക്കറ്റിലെ നാണക്കേടിന്റെ റെക്കോര്‍ഡ്‌


40 ഓവറിലെ മൂന്നാം പന്തിലാണ് ധോണി വീണത്. സ്ലോബോളില്‍ ക്രീസിലേക്ക് മുട്ടിയിട്ട മഹിക്ക് പിഴച്ചു. പന്ത് പ്രതീക്ഷിച്ചതിലധികം പൊന്തി ബൗള്‍ ചെയ്ത് മുന്നോട്ടാഞ്ഞ സൗത്തിയുടെ കൈകളിലേക്ക്. നിലത്ത് തട്ടിയെന്ന് തോന്നിച്ച നിമിഷം പന്ത് സൗത്തിയുടെ കൈകളില്‍ സുരക്ഷിതം. ന്യൂസിലാന്റിന് ഈ പരമ്പരയിലെ ആദ്യ ജയം അതോടെ ഉറപ്പായി.

എന്നാല്‍, അപ്രതീക്ഷിതമായി ഹര്‍ദിക് പാണ്ഡ്യയും ഉമേഷ് യാദവും ന്യൂസിലാന്റ് ജയം വൈകിപ്പിച്ചു. അവസാന ഓവറിലാണ് കിവീസിന് ജയിക്കാനായത്.

ധോണി പുറത്തായ ആ ക്യാച്ച് കാണാം..