ടിക് ടോക് ദുരന്തം; വിഡിയോ ചെയ്യാന്‍ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ 19കാരനെ കാണാനില്ല


ഗൊരഖ്പൂര്‍: ടിക് ടോകില്‍ സാഹസികത കാണിക്കാന്‍ വേണ്ടി പാലത്തില്‍ നിന്ന് താഴേക്ക് ചാടുന്ന വീഡിയോ ചെയ്ത രണ്ടു പേരില്‍ ഒരാളെ കാണാതായി. ഉത്തര്‍പ്രദേശിലെ ഡയോറിയ ജില്ലയിലാണ് സംഭവം.

പത്തൊമ്പതു വയസു വീതം പ്രായമുള്ള ദാനിഷും ആശിഖുമാണ് പാലത്തിനു മുകളില്‍ നിന്നു താഴെ പുഴയിലേക്ക് എടുത്ത് ചാടിയത്. ടിക് ടോകില്‍ ഇതിന്റെ വീഡിയോ പങ്കു വെക്കുന്നതിനു വേണ്ടിയാണ് രണ്ടു പേരും ചാടിയത്. ദാനിഷിനെ പ്രദേശവാസികള്‍ ചേര്‍ന്ന് രക്ഷിച്ചു. ആഷിഖിനെ ഇപ്പോഴും കിട്ടിയിട്ടില്ല.

ദാനിഷാണ് ആദ്യം ചാടിയതെന്ന് ദൃക്‌സാക്ഷി പറയുന്നു. ഇതിന്റെ വീഡിയോ ആഷിഖ് പകര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ആഷിഖും പുഴയിലേക്ക് ചാടി.

SHARE