വിമാനയാത്രക്കിടെ ടിക്കാറാം മീണയുടെ പോക്കറ്റടിച്ചു

തിരുവനന്തപുരം: കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ പോക്കറ്റടിച്ചു. വിമാന യാത്രയ്ക്കിടെയാണ് സംഭവം. ജയ്പൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രക്കിടെയാണ് പോക്കറ്റടി.

ബാഗില്‍ സൂക്ഷിച്ചിരുന്ന 75000 രൂപയാണ് മീണയ്ക്ക് നഷ്ടമായത്. സംഭവത്തില്‍ അദ്ദേഹം പോലീസില്‍ പരാതി നല്‍കി. ലഗേജ് ബാഗിലാണ് പണം സൂക്ഷിച്ചിരുന്നതെന്നാണ് ടിക്കാറാം മീണ പരാതിയില്‍ പറയുന്നത്. 75000 രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നും പോലീസിന് നല്‍കിയ പരാതിയില്‍ ഉണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ വലിയതുറ പോലീസ് കേസെടുത്തു.

SHARE