കള്ളവോട്ട് നടന്നു; കേസെടുക്കുമെന്ന് വ്യക്തമാക്കി ടിക്കാറാം മീണ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കള്ളവോട്ട് ചെയ്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കാസര്‍കോഡ് പിലാത്തറയില്‍ പത്മിനി രണ്ടു തവണ വോട്ടു ചെയ്തു. സുമയ്യ, സലീന എന്നിവരും രണ്ടുവോട്ട് ചെയ്തു. കള്ളവോട്ട് ചെയ്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മീണ വ്യക്തമാക്കി. സെലീനയെ അയോഗ്യയാക്കാന്‍ ശുപാര്‍ശ നല്‍കി. കാസര്‍കോട് മൂന്നിടത്ത് കള്ളവോട്ട് നടന്നെന്നും കമ്മിഷന്‍ അറിയിച്ചു.