ന്യൂഡല്‍ഹി: പ്രമുഖ ടിക് ടോക് താരവും നര്‍ത്തകിയുമായ സിയ കക്കാര്‍ ആത്മഹത്യ ചെയ്ത നിലയില്‍. ഡല്‍ഹിയിലെ അവരുടെ വീട്ടിലാണ് ഇന്ന് രാവിലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്. സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ ആരാധകരുള്ള വ്യക്തിയാണ് ഇവര്‍. മരണ വാര്‍ത്ത അവരുടെ മാനേജര്‍ അര്ജുന് സരിന് സ്ഥിരീകരിച്ചു.
ഡല്‍ഹിയിലെ പ്രീത് വിഹാറിലാണ് സിയാ കക്കാറിന്റെ വീട്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ തിളങ്ങി നിന്നിരുന്ന വ്യക്തിയാണ് സിയാ കക്കാര്‍. അവരുടെ നൃത്ത വീഡിയോകളാണ് പ്രധാനമായും സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഒരുലക്ഷത്തിലധികവും ടിക് ടോക്കില്‍ 11 ലക്ഷത്തിലധികവും ഫോളവേഴ്സുണ്ട് സിയ കക്കാറിന്.