ഇര പിടിക്കാന്‍ വന്ന കടുവയെ പറ്റിക്കുന്ന താറാവ്; വീഡിയോ


ഇര പിടിക്കാന്‍ മിടുക്കരാണ് കടുവകള്‍. എന്നാല്‍ പിടിക്കാന്‍ വന്ന കടുവയെ അതിലും വിദഗ്ധമായി പറ്റിച്ച് രക്ഷപ്പെട്ട ഒരു താറാവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

വെള്ളത്തിലിറങ്ങി താറാവിനെ പിടികൂടാന്‍ തക്കം പാര്‍ക്കുന്ന കടുവയും കടുവയില്‍ നിന്ന് രക്ഷപ്പെടുന്ന താറാവും-ഇതാണ് വെറും ഒമ്പത് സെക്കന്‍ഡ് മാത്രമുള്ള വീഡിയോയിലുള്ളത്. വീഡിയോ രണ്ട് കൊല്ലം മുമ്പത്തേതാണെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ആഗോള കടുവാദിനത്തിലാണ് വീഡിയോ ടിറ്ററില്‍ റീ പോസ്റ്റ് ചെയ്തത്.

വെള്ളത്തിലെ താറാവിനരികിലേക്ക് പതിയെ നീന്തിയെത്തുകയാണ് കടുവ. താനൊന്നുമറിഞ്ഞിട്ടില്ല എന്ന മട്ടാണ് താറാവിന്റേത്. എന്നാല്‍ കടുവ അടുത്തെത്തിയ ഉടനെ കക്ഷി വെള്ളത്തിനടിയിലേക്ക് ഒറ്റ മുങ്ങല്‍. കടുവയുടെ എക്സ്പ്രഷനാണ് കോമഡി. കയ്യില്‍ കിട്ടി കിട്ടീല എന്ന ടൈമില്‍ തന്റെ ഇരയെ കാണാതായ കടുവ ചുറ്റും അന്തം വിട്ട് നോക്കുകയാണ്. അപ്പോഴാണ് താറാവ് പൊങ്ങുന്നത്. അതും കടുവ നില്‍ക്കുന്നതിന്റെ പിന്നില്‍. കടുവയുടെ കണ്ണു വെട്ടിച്ച് ദൂരേയ്ക്ക് നീന്തി രക്ഷപ്പെടുകയാണ് താറാവ്.

55,000 ലധികം ആളുകള്‍ വീഡിയോ ഇതു വരെ കണ്ടു കഴിഞ്ഞു. 600 ലധികം പേര്‍ വീഡിയോ റീട്വീറ്റ് ചെയ്തു. നിരവധി പേര്‍ താറാവിനെ അനുമോദിച്ച് കമന്റ് ചെയ്തു. കടുവയെ കുറിച്ച് വ്യസനിച്ചവരും കുറവല്ല.

SHARE