മഴ തുടരുന്നു; ഉത്തര്‍പ്രദേശില്‍ 14 മരണം

കാണ്‍പൂര്‍: ഉത്തര്‍ പ്രദേശില്‍ കനത്ത മഴ തുടരുന്നു. കാണ്‍പൂരില്‍ കഴിഞ്ഞ ദിവസം 14 പേര്‍ മരിച്ചു. കനത്ത മഴയെ തുടര്‍ന്ന് ഗംഗയിലെ ജനനിരപ്പ് വലിയ തോതില്‍ ഉയരുകയും വലിയ നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തിട്ടുണ്ട്. ഉന്നാവോയില്‍ വീട് തകര്‍ന്ന് അഞ്ചുപേരും ഹര്‍ഡോയില്‍ നാലുപേരും കാണ്‍പൂരില്‍ രണ്ട് പേരും ഇറ്റാവ, ഫത്തേപുര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തരും കൊല്ലപ്പെട്ടു. കന്നാജില്‍ ഒരു കുട്ടി മരിച്ചു.

ഗംഗയിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ഉനാവോ, കാണ്‍പൂര്‍, ഫത്തേപുര്‍ എന്നിവിടങ്ങളില്‍ ദുരിതം വര്‍ധിച്ചിട്ടുണ്ട്. കനൗജിലും ഫറുഖാബാദിലും നൂറുകണക്കിനു ഗ്രാമങ്ങളില്‍ പ്രതിഫലനം വലിയതോതില്‍ ബാധിച്ചിട്ടുണ്ട്. ഫറുഖാബാദ്-ബാദയൂണ്‍ റോഡ് അടച്ചിട്ടിരിക്കുകയാണ്.
തെക്കന്‍ കാണ്‍പൂരിലെ പാണ്ടു നദിയിലും ഇത്‌വയിലെ ചമ്പലിലും ജലനിരപ്പ് കുത്തനെ ഉയര്‍ന്നു. കാണ്‍പൂര്‍, ഫത്തേപൂര്‍, ഉന്നാവോ എന്നിവിടങ്ങളില്‍ 8,000ലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

SHARE