തൃശൂര്‍: തൃശൂരില്‍ ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന വ്യക്തി ആത്മഹത്യ ചെയ്തു. മുംബൈ സാകിനാക്കയില്‍ നിന്ന് എത്തിയ ജോണ്സന് ജോസഫ്(64)നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടുക്കി രാജാക്കാട് സ്വദേശിയാണ്.
ക്വാറന്റീനില്‍ കഴിയുന്നതിന് ഇടയില്‍ ആരോഗ്യ പ്രവര്‍ത്തകരുമായും പൊലീസ് ഉദ്യോഗസ്ഥരുമായും വിവരങ്ങള്‍ അന്വേഷിച്ച് ബന്ധപ്പെട്ടുകൊണ്ടിരുന്നതാണ്. എന്നാല്‍ സംശയാസ്പദമായ പെരുമാറ്റങ്ങളും ശ്രദ്ധയില്‍ പെട്ടിരുന്നില്ല.
ഇന്ന് ക്വാറന്റീന് അവസാനിക്കാനിരിക്കെയാണ് ആത്മഹത്യ. മുംബൈ സാകിനാക്കയില്‍ മഹാവീര്‍ നിവാസിലാണ് ഇയാള്‍ താമസിക്കുന്നത്. മുംബൈയിലെ വീട്ടിലാണ് ഭാര്യ.