തൃശൂരില്‍ മകനെ തേടിയെത്തിയ ഗുണ്ടകള്‍ പിതാവിനെ വെട്ടിക്കൊന്നു

തൃശ്ശൂര്‍: ഇരിങ്ങാലക്കുടയില്‍ മകനെ തേടിയെത്തിയ ഗുണ്ടകള്‍ പിതാവിനെ കൊന്നു. 58 കാരനായ വിജയനെയാണ് ഗുണ്ടാ സംഘം വെട്ടിക്കൊന്നത്. മകനെ തേടിയെത്തിയ സംഘമാണ് പിതാവിനെ കൊലപ്പെടുത്തിയത്.

ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. ബൈക്കുകളിലെത്തിയ സംഘം വീട്ടിലേക്ക് അതിക്രമിച്ച് കയറി വിജയനെ കൊലപ്പെടുത്തുകയായിരുന്നു. ഇതിനിടെ തടുക്കാന്‍ ശ്രമിച്ച ഭാര്യ അംബികക്കു നേരേയും അക്രമമുണ്ടായി. അംബികയുടെ അമ്മ കൗസല്യക്കും പരിക്കേറ്റിട്ടുണ്ട്.

കഴിഞ്ഞ ദിവസം വിജയന്റെ മകന്‍ വിനുവും ഗുണ്ടാ സംഘവും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ പ്രതികാരമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്.

SHARE