തൃശൂര്‍: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂരില്‍ അതീവ ജാഗ്രത. സമ്പര്‍ക്കം വഴി രോഗം പകരുന്നവരുടെ എണ്ണം കൂടുന്നതാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്. ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകളെല്ലാം അടച്ചിട്ട് അണുവിമുക്തമാക്കാനാണ് തീരുമാനം. തൃശൂരില്‍ ഇതുവരെ 45 പേര്‍ക്കാണ് സമ്പര്‍ക്കം വഴി കോവിഡ് ബാധിച്ചത്. ഇതില്‍ 24 പേര് ആരോഗ്യ പ്രവര്‍ത്തകരാണ്. നാല് ചുമട്ടുതൊഴിലാളികള്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.
സമൂഹവ്യാപന ഭീഷണി ഒഴിവാക്കാന്‍ കനത്ത ജാഗ്രതയിലാണ് ജില്ലാ ഭരണകൂടം. ചൊവ്വാ, ബുധന്‍ ദിവസങ്ങളില്‍ ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകള്‍ അടച്ചിട്ട് അണുവിമുക്തമാക്കും. അതിനിടെ പുതിയ രോഗികളുടെ എണ്ണത്തില്‍ കുറവ് വന്നതോടെ വടക്കേക്കാട്, തൃക്കൂര്, അടാട്ട് പഞ്ചായത്തുകളെ കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.