തൃശൂരില്‍ രണ്ട് അപകടങ്ങളിലായി നാല് മരണം

തൃശൂര്‍: തൃശൂരില്‍ രണ്ട് അപകടങ്ങളിലായി നാല് മരണം. പെരിഞ്ഞനത്ത് സ്‌കൂട്ടറില്‍ അജ്ഞാതവാഹനമിടിച്ച് രണ്ട് പേര്‍ മരിച്ചു. ആലുവ സ്വദേശികളായ പയ്യപ്പള്ളി വീട്ടില്‍ അജീഷിന്റെ മകന്‍ ശ്രീമോന്‍ (15) ദില്‍ജിത്ത് (20) എന്നിവരാണ് മരിച്ചത്. പെരിഞ്ഞനം പഞ്ചായത്ത് ഓഫീസിന് സമീപം ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്.

തൃശൂരില്‍ വാണിയംപാറയില്‍ കാര്‍ നിയന്ത്രണവിട്ട് കുളത്തിലേക്ക് മറിഞ്ഞ് ദമ്പതികള്‍ മരിച്ചു. വൈറ്റില സ്വദേശികളായ ഡെന്നി ജോര്‍ജ്ജ്, ഭാര്യ ഷീല എന്നിവരാണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന ശശികര്‍ത്ത എന്നയാള്‍ രക്ഷപ്പെട്ടു. കോയമ്പത്തൂരില്‍ നടന്ന ദക്ഷിണ മേഖല റോട്ടറി ക്ലബ്ബിന്റെ മീറ്റിങ് കഴിഞ്ഞ് മടങ്ങവെയാണ് അപകടമുണ്ടായത്.

വഴിയരികില്‍ വീണു കിടക്കുകയായിരുന്ന യുവാക്കളെ പിന്നാലെ വന്ന യാത്രക്കാരാണ് ആസ്പത്രിയില്‍ എത്തിച്ചത്. ഇവരെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്‌കൂട്ടറില്‍ ഇടിച്ച അജ്ഞാതവാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചു വരികയാണ്.

SHARE