തൃഷയും ചിമ്പും വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ട്

ചെന്നൈ: തൃഷയും ചിമ്പുവും വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഇരുവരും ഒന്നിക്കുന്നുവെന്ന വാര്‍ത്ത തമിഴ് മാധ്യമങ്ങളാണ് പുറത്തുവിട്ടത്.

എന്നാല്‍ തൃഷയുടെയോ ചിമ്പുവിന്റേയോ പ്രതികരണങ്ങള്‍ ലഭിച്ചിട്ടില്ല. ഗൗതം വാസുദേവ് മേനോന്റെ വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തിലാണ് തൃഷയും ചിമ്പുവും ഒരുമിച്ചത്. ഈ ചിത്രം മികച്ച വിജയം നേടിയിരുന്നു.

ലോക്ഡൗണ്‍ കാലത്ത് ഗൗതം മേനോന്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിലും ഇരുവരും ഒരുമിച്ചെത്തിയിരുന്നു. നയന്‍താരയും ചിമ്പുവും തമ്മില്‍ ഏറെ നാള്‍ പ്രണയത്തിലായിരുന്നു. പിന്നീട് നയന്‍താരയുമായി വേര്‍പിരിഞ്ഞിരുന്നു.

2015ല്‍ വരുണ്‍ മന്യന്‍ എന്ന വ്യവസായിയുമായി തൃഷയുടെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാല്‍ ഇരുവരും വിവാഹത്തില്‍ നിന്നും പിന്തിരിഞ്ഞു. പിന്നീട് തൃഷ റാണ ദഗുബാട്ടിയുമായി പ്രണയത്തിലാണെന്നുമുള്ള ഗോസിപ്പുകളും പ്രചരിച്ചിരുന്നു.

SHARE