തൃപ്പുണിത്തുറ യോഗ സെന്ററിനെതിരെ വീണ്ടും വെളിപ്പെടുത്തല്‍

തൃപ്പുണിത്തുറ ശിവശക്തി യോഗസെന്ററിനെതിരെ വീണ്ടും വെളിപ്പെടുത്തല്‍. വിജയവാഡ സ്വദേശിനിയാണ് യോഗ സെന്ററില്‍ താമസിച്ചപ്പോള്‍ നേരിട്ട ദുരവസ്ഥകള്‍ വിവരിച്ച് രംഗത്തെത്തിയിരിക്കുന്നത്. ശാരീരിക ഉപദ്രവത്തിന് പുറമേ ബൈബിളും ഖുര്‍ആനും തെറ്റായ സന്ദേശങ്ങളാണ് നല്‍കുന്നതെന്ന തരത്തിലുള്ള ക്ലാസുകളും അടിച്ചേല്‍പിച്ചിരുന്നതായി യുവതി പറയുന്നു. ലൈംഗികാതിക്രമം നടന്നിട്ടുണ്ടെന്ന് മറ്റ് പെണ്‍കുട്ടികള്‍ പറഞ്ഞതായും ഇവര്‍ ആരോപണമുന്നയിക്കുന്നുണ്ട്. മീഡിയവണ്‍ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.