തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ കോവിഡ് ബാധിച്ച് മരിച്ചു

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ കോവിഡ് ബാധിച്ച് മരിച്ചു. സൗത്ത് 24 പര്‍ഗാനയില്‍ നിന്നുള്ള എം.എല്‍.എ തമൊനാഷ് ഘോഷാണ് (60)അന്തരിച്ചത്. ബുധനാഴ്ച രാവിലെ പശ്ചിമബംഗാളിലെ ഒരു ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.കഴിഞ്ഞ മാസമാണ് തമൊനാഷിന് കോവിഡ് 19 സ്ഥിരീകരിച്ചത്.

എം.എല്‍.എയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അനുശോചിച്ചു. 35 വര്‍ഷങ്ങളായി തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന തമൊനാഷ് പാര്‍ട്ടിക്കും ജനങ്ങള്‍ക്കും വേണ്ടി ആത്മാര്‍ഥമായി സേവനമനുഷ്ഠിച്ചിരുന്ന വ്യക്തിയാണെന്നും മമത അനുസ്മരിച്ചു

SHARE