മൂന്നര വയസ്സുകാരന്‍ ദേഹാസകലം പരിക്കേറ്റ നിലയില്‍ ; അമ്മയും കാമുകനും പൊലീസ് കസ്റ്റ്ഡിയില്‍

ദേഹമാസകലം പരിക്കേറ്റ നിലയില്‍ അമ്മയ്ക്കും കാമുകനുമൊപ്പം മൂന്നര വയസ്സുള്ള കുട്ടിയെ കോഴിക്കോട്ട് കണ്ടെത്തി. കുട്ടിയെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരാണ് കുട്ടിയെ പരിക്കേല്‍പിച്ചതെന്ന് വ്യക്തമല്ല. യുവതിയും കാമുകനും ചേര്‍ന്ന് കുട്ടിയെ പൊള്ളിച്ചെന്നാണ് പരാതിയുയര്‍ന്നിരിക്കുന്നത്. കുട്ടിയുടെ അമ്മ സുലൈഹയെയും കാമുകന്‍ അല്‍ത്താഫിനെയും നടക്കാവ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
കുട്ടിയുടെ മുഖത്തും കാലിലും ഗുരുതരമായ പരിക്കുണ്ട്. മുഖത്തും മൂക്കിലും തൊലി പൊള്ളിയടര്‍ന്ന നിലയിലാണ്. എന്നാല്‍ കുട്ടിയുടെ ശരീരത്തില്‍ കാണപ്പെട്ട പരിക്ക് ബൈക്കില്‍ നിന്ന് വീണ് സംഭവിച്ചതാണെന്നാണ് സുലേഖയും അല്‍ത്താഫും പൊലീസിന് നല്‍കിയ വിവരം.
എന്നാല്‍ കുട്ടിയെ ഇരുവരും ചേര്‍ന്ന് ഉപദ്രവിച്ചെന്ന് അച്ഛന്റെ ബന്ധുക്കളും ആരോപിക്കുന്നു. കുട്ടിയുടെ മുഖത്തെയും കാലിലെയും കയ്യിലെയും മുറിവുകള്‍ പ്രഥമദൃഷ്ട്യാ പൊള്ളലേറ്റതു പോലെയാണെന്ന് ബന്ധുക്കള്‍ പറയുന്നു.
സുലേഖയുടെ സഹോദര പുത്രനാണ് കാമുകനായ അല്‍ത്താഫ്. ഏപ്രില്‍ 27ന് പാലക്കാട് നിന്നാണ് സുലേഖയേയും മകനേയും കാണാതായത്. ഭര്‍ത്താവ് കോയമ്പത്തൂര്‍ ശെല്‍വപുരം സുബൈര്‍ അലിയുടെ പരാതിയില്‍ പാലക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.