മൂന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: മൂന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഹൈദര്‍ അലി, ഹാരിസ് റൗഫ്, ഷദാബ് ഖാന്‍ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് മൂവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്.

നേരത്ത പാക് താരങ്ങളായ ഷാഹിദ് അഫ്രീദിക്കും തൗഫീഖ് ഉമര്‍, സഫര്‍ സര്‍ഫറാസ് എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അഫ്രീദിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം അഫ്രീദി സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയായിരുന്നു. പാകിസ്ഥാനില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ പ്രതിസന്ധിയിലായ ആളുകള്‍ക്ക് സഹായമെത്തിച്ച് അഫ്രീദിയും അദ്ദേഹത്തിന്റെ പേരിലുള്ള ഷാഹിദ് അഫ്രീദി ഫൗണ്ടേഷനും സജീവമായിരുന്നു. ഇതിനിടെയാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
ബംഗ്ലാദേശ് മുന്‍ നായകന്‍ മഷ്‌റഫ് മൊര്‍താസക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

SHARE