കശ്മീരില്‍ മൂന്നു തീവ്രവാദികളെ സൈന്യം വധിച്ചു; ഏറ്റുമുട്ടല്‍ തുടരുന്നു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ജമ്മുവിലെ കുല്‍ഗാം ജില്ലയില്‍ പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. അഞ്ചോളം തീവ്രവാദികള്‍ വീടിനുള്ളില്‍ ഇപ്പോഴും ഒളിച്ചിരിക്കുകയാണെന്നാണ് വിവരം.

തീവ്രവാദികള്‍ ചൗഗാമിലെ ഒരു വീട്ടില്‍ ക്യാമ്പ് ചെയ്യുന്നുവെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് സൈന്യം തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. തിരച്ചില്‍ നടത്തുന്നതിനിടെ സൈന്യത്തിനു നേരെ തീവ്രവാദികള്‍ നിറയൊഴിക്കുകയായിരുന്നു. സൈന്യം തിരിച്ചടിച്ചതോടെ മൂന്നു പേര്‍ കൊല്ലപ്പെട്ടു. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ബാരമുല്ല-ഖാസിഗുണ്ട് ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചു.

SHARE